ദേശീയ നേത്രദാന പക്ഷാചരണം_ ജി. സുധാകരൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ദേശീയ നേത്രദാന പക്ഷാചരണം
അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളെ അന്ധതാ നിവാരണ ബോധവൽക്കരണ പരിപാടികളുടെ മുൻനിരയിൽ കൊണ്ടുവരിക എന്ന സന്ദേശം എംഎൽഎ നൽകി. പക്ഷാചരണത്തിലൂടെ നേത്രദാനത്തിന്റെ മഹത്വത്തെ കുറിച്ചും അന്ധത നിവാരണത്തെക്കുറിച്ചും പൊതുജനങ്ങൾക്കിടയിൽ പരമാവധി ബോധവൽക്കരണം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരസഭ അധ്യക്ഷ മോളി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ രാജൻ കെ ആർ സ്വാഗതവും ആലപ്പുഴ നഗരസഭ ഉപാധ്യക്ഷൻ ജോസ് ചെല്ലപ്പൻ നേത്രദാന പ്രതിജ്ഞയും ചൊല്ലി. നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ നേത്രദാന സന്ദേശം നൽകി. വാർഡ് കൗൺസിലർ എ എസ് കവിത ടീച്ചർ സമ്മതപത്രം സ്വീകരിച്ചു. ഡോ സി ബി മഞ്ജു നേത്രദാന ബോധവൽക്കരണ ക്ലാസ് നയിച്ചു. തുടർന്ന് ഒപ്റ്റോമെട്രിസ്റ്റ് ട്രെയിനീസിന്റെ ഫ്ലാഷ് മോബും സ്കിറ്റ് അവതരിപ്പിച്ചു.
ചീഫ് കൺസൾട്ടന്റ് റെസ്പിറേറ്ററി മെഡിസിൻ ഡോ കെ വേണുഗോപാൽ, നേത്ര വിഭാഗം മേധാവി ഡോ സുനിത വി എസ്, മെഡിക്കൽ ഓഫീസർ ഡോ പ്രവീൺ, എം എൻ ജില്ലാ ഓപ്താൽമിക് കോഡിനേറ്റർ ജീന ബീഗം, ജെഎച്ച്ഐ എൻ ജിജോ, പിആർഒ ബെന്നി അലോഷ്യസ്, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് വി കെ സുധീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments