സംസ്ഥാന വയോസേവന അവാര്‍ഡ് 2026: അപേക്ഷകള്‍ ക്ഷണിച്ചു
വയോജന മേഖലയില്‍ മികച്ച സേവനം കാഴ്ചവെച്ച മുതിര്‍ന്ന പൗരന്മാര്ക്കും സ്ഥാപനങ്ങള്‍ക്കുമായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 2026-ലെ വയോസേവന അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വയോജന ക്ഷേമരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മെയിന്റനന്‍സ് ട്രൈബ്യൂണലുകള്‍, സ്വകാര്യ-സര്‍ക്കാര്‍ ഇതര സംഘടനകള്‍ (എന്‍.ജി.ഒ), സര്‍ക്കാര്‍ വൃദ്ധസദനങ്ങള്‍ എന്നിവര്‍ക്കും കലാ-കായിക-സാഹിത്യ-സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്ക്കുമാണ് പുരസ്കാരം നല്‍കുന്നത്.
മികച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, മികച്ച എന്‍.ജി.ഒ, മെയിന്റനന്‍സ് ട്രൈബ്യൂണല്‍, സര്‍ക്കാര്‍ വൃദ്ധസദനം, മികച്ച വയോജന കായികതാരം, കല-സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനം, ആജീവനാന്ത സംഭാവന നല്കിയ വ്യക്തികള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അവാര്‍ഡ് ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ള നോമിനേഷനുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ആവശ്യമായ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും സാമൂഹ്യനീതി വകുപ്പിന്റെ www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2735324.
- Log in to post comments