Skip to main content
..

ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്ക് ആദരം  ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരം: മന്ത്രി ബിന്ദു കൃഷ്ണ

 

 ക്ഷയരോഗ നിവാരണ രംഗത്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന്  മന്ത്രി ബിന്ദു കൃഷ്ണ. കൊല്ലം ജില്ലയിലെ ‘ക്ഷയരോഗമുക്ത പഞ്ചായത്ത്’ (TB-Mukt Panchayat) പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഏജൻസികളു ഏകോപിത പ്രവർത്തനം എന്നിവയിലൂടെയാണ് നേട്ടം കൈവരിച്ചത്.   ക്ഷയരോഗത്തിനെതിരെ  കൃത്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ നമുക്ക് സാധിച്ചു.  
 
പുതിയ വൈറസുകളും പകർച്ചവ്യാധികളും രാസലഹരി പോലുള്ള സാമൂഹിക വെല്ലുവിളികളും ഉയർന്നുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഇത്തരം വെല്ലുവിളികളെ നേരിടാൻ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1.ചിതറ ഗ്രാമ പഞ്ചായത്ത്‌ 
 2.നിലമേൽ ഗ്രാമ പഞ്ചായത്ത് 
 3.നീണ്ടകര ഗ്രാമ പഞ്ചായത്ത് 
 4.കുണ്ടറ ഗ്രാമ പഞ്ചായത്ത്‌ 
 5.പേരയം ഗ്രാമ പഞ്ചായത്ത്‌ 
 6.പൂതക്കുളം ഗ്രാമ പഞ്ചായത്ത്‌ 
 7. മയ്യനാട് ഗ്രാമ പഞ്ചായത്ത്‌ 
8.​ക്ലാപ്പന ഗ്രാമ പഞ്ചായത്ത്‌ 
9.ശൂരനാട് ഗ്രാമ പഞ്ചായത്ത്‌  

ഉൾപ്പെടെ ക്ഷയരോഗ നിർമാർജന രംഗത്ത് മികച്ച നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി അധ്യക്ഷത വഹിച്ചു ,  ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഷീജ എ എൽ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ  ഡോ. അഗസ്റ്റസ് മോറിസ്, ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ, ഡോ. ബിജു നെൽസൺ  തുടങ്ങിയവർ സംസാരിച്ചു.

date