Post Category
അങ്കണവാടികളിലേക്ക് കോഴിമുട്ട വിതരണം: റീടെണ്ടർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ പെരിങ്ങാവ് ഒല്ലൂക്കര അഡീഷണൽ അർബൻ 2 ഐ.സി.ഡി.എസ്. പ്രോജക്ടിന് കീഴിലുള്ള അങ്കണവാടികളിലേക്ക് 'പോഷക ബാല്യം' പദ്ധതി പ്രകാരം കോഴിമുട്ട വിതരണം ചെയ്യുന്നതിന് റീടെൻഡറുകൾ ക്ഷണിച്ചു. വിൽവട്ടം, ഒല്ലൂക്കര 1, ഒല്ലൂക്കര 2, ഒല്ലൂർ എന്നീ സെക്ടറുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിനാണ് ടെണ്ടർ ക്ഷണിച്ചിട്ടുള്ളത്.
താത്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0487 2322800, 9446382955.
date
- Log in to post comments