Skip to main content

അധ്യാപക സമൂഹം വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറണം: മന്ത്രി എൻ. ഷംസുദ്ദീൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും, ഇന്റർനെറ്റ് യുഗത്തിലേയും വേഗത്തിനൊപ്പം അധ്യാപക സമൂഹവും വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. തിരുവനന്തപുരത്ത് സീമാറ്റ്-കേരള സംഘടിപ്പിച്ച പ്രഥമാധ്യാപകർക്കുള്ള റസിഡൻഷ്യൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനം എല്ലാ മേഖലകൾക്കും ആവശ്യമാണ്. മുൻപ് അറിവുകൾ ആദ്യം നേടിയിരുന്നത് അധ്യാപക സമൂഹമായിരുന്നു. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അധ്യാപകർക്ക് മുൻപേ തന്നെ വിദ്യാർത്ഥികളും അറിവുകൾ നേടുന്നു. അത് കൊണ്ട് തുടർച്ചയായ പഠനം എല്ലാവർക്കും ആവശ്യമാണ്.  അധ്യാപകരേയും, വിദ്യാർത്ഥികളേയും  വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടി ചേർത്തു.

എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. (ഡോ. പി. നസീർ മുഖ്യ പ്രഭാഷണം നടത്തി. സീമാറ്റ് കേരള ഡയറക്ടർ ആർ. അരുൺകുമാർ, സീമാറ്റ് കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  സുൽഫിക്കർ എസ് തുടങ്ങിയവർ പങ്കെടുത്തു.

date