Post Category
താല്പര്യപത്രം ക്ഷണിച്ചു
വയോജനങ്ങളുടെ അവകാശ സംരക്ഷണ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഗവേഷണ, സാങ്കേതിക, അക്കാദമിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ പ്രവര്‍ത്തന അക്കാദമിക് സ്ഥാപനങ്ങള്‍, ഗവേഷണ-പരിശീലന സ്ഥാപനങ്ങള്‍, പൊതുജനാരോഗ്യ സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍, മറ്റ് അനുയോജ്യമായ സാങ്കേതിക ഏജന്‍സികള്‍ എന്നിവരുമായി സാമൂഹ്യനീതി വകുപ്പ് ധാരണാപത്രം ഒപ്പു വയ്ക്കും. ഇതിനായി താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു.
വിശദവിവരം സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ (www.sjd.kerala.gov.in) ലഭിക്കും. താല്പര്യമുള്ളവര് അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബര്‍ 10 ന് മുന്‍പ് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റില്‍ ലഭ്യമാക്കണം. ഫോണ്‍: 04862 228160.
date
- Log in to post comments