Skip to main content

സാമൂഹ്യനീതി വകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും 2026-27 വര്‍ഷത്തെ സ്‌റ്റൈപന്റോടുകൂടിയ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും.  ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍, പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സംവിധാനം തുടങ്ങിയ മേഖലകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക.  സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാസ് മീഡിയ അനുബന്ധ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദം/ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് ഉപരിപഠന പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ഥികളെയും ഗവേഷണ വിദ്യാര്‍ഥികളെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നിശ്ചിത ഗൂഗിള്‍ ഫോം വഴി സെപ്റ്റംബര്‍ 15-നകം അപേക്ഷിക്കണം.
ഡയറക്ടറേറ്റിലെ ഇന്റേണ്‍ഷിപ്പിന്: https://forms.gle/TPuE6HmsMRYvZ6t68,  
ജില്ലാ ഓഫീസുകളിലെ ഇന്റേണ്‍ഷിപ്പിന്: https://forms.gle/oZTRaNhHvvgRBjgW8
 

date