Post Category
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലേക്ക് ആവശ്യമായ വിവിധ തരം സ്റ്റീല്‍ പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികള്‍, നിര്‍മ്മാതാക്കള്‍, സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സ്റ്റീല്‍ പ്ലേറ്റുകള്‍, ഗ്ലാസ്, മൊന്ത, ബക്കറ്റ്, സ്പൂണ്‍ തുടങ്ങിയവയാണ് വിതരണം ചെയ്യേണ്ടത്.
താത്പര്യമുള്ളവര്‍ 'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പാത്രങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി സെപ്റ്റംബര്‍ 23-ന് രാവിലെ 11-നകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് സമയങ്ങളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 2334060, 0487 2334267.
date
- Log in to post comments