Post Category
പട്ടയമേള ഇന്ന് (സെപ്റ്റംബർ 11), റവന്യൂ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും: ജില്ലയിൽ 1175 പട്ടയങ്ങൾ വിതരണം ചെയ്യും
സംസഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ പട്ടയമേള സംഘടിപ്പിക്കുന്നു. തൃശ്ശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ രാവിലെ പത്തിന് റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും.
ജില്ലയിൽ നിന്ന് വിവിധ ഇനങ്ങളിലായി ആകെ 1175 പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്യും. ലാൻഡ് ട്രൈബ്യൂണൽ പട്ടയങ്ങളായി 1021 പട്ടയങ്ങളും, വനഭൂമി പട്ടയ ഇനത്തിൽ 105 പട്ടയങ്ങളും, 38 മിച്ചഭൂമി പട്ടയങ്ങളും, 11 ഇനാം പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്.
രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.
date
- Log in to post comments