Skip to main content

ത്രിവത്സര എൽ.എൽ.ബി.: ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

സംസ്ഥാനത്തെ സർക്കാർ സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2026-27 ലെ ത്രിവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിന് നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അലോട്ട്‌മെന്റ് നടപടി www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ ഓപ്ഷനുകൾ സെപ്റ്റംബർ 18 രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. വേക്കന്റ് സീറ്റ് അലോട്ട്‌മെന്റ് രജിസ്‌ട്രേഷൻ ഫീസ്മറ്റു നിബന്ധനകൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ: 0471-2332120 | 0471-2338487 | 0471-2525300.

പി.എൻ.എക്‌സ്. 3752/2026

date