Skip to main content

*ജില്ലാ ഓംബുഡ്സ്പേഴ്സൺ ബ്ലോക്കുതല ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബർ 23-ന് മുല്ലശ്ശേരിയിൽ*

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ജില്ലാ ഓംബുഡ്സ്പേഴ്സൺ ക്യാമ്പ് സിറ്റിംഗ് നടത്തുന്നു. സെപ്റ്റംബർ 23-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30വരെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് സിറ്റിംഗ് നടത്തുക. പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികളോ നിർദ്ദേശങ്ങളോ ഉള്ള പൊതുജനങ്ങൾക്ക് ജില്ലാ ഓംബുഡ്സ്പേഴ്സൺ മുൻപാകെ നേരിട്ട് പരാതികൾ സമർപ്പിക്കാം. ഫോൺ- 0487-2262473.

date