Skip to main content

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്‌സിഡിയോടെ വാങ്ങാം  

 
 
കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കുന്നതിനായി   നടപ്പിലാക്കുന്ന   സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ധിത   പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും  സബ്‌സിഡിയോടെ ലഭിക്കും.  വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെയാണ് സബ്‌സിഡി.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായുള്ള അപേക്ഷകളില്‍, അര്‍ഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുള്ള ലക്ഷ്യത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യങ്ങളില്‍, ഓണ്‍ലൈന്‍ നറുക്കെടുപ്പിലൂടെ  ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും.    ലോട്ടറി നടപടികളുടെ തീയതി, സമയം, ഫലം എന്നിവ Agrimachinery Portal മുഖേന പ്രസിദ്ധീകരിക്കും.   അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 രാവിലെ 10 മുതല്‍ ഒക്‌ടോബര്‍ 15   വൈകിട്ട്  അഞ്ച് വരെ   http://agrimachinery.nic.in/index   മുഖേന നല്‍കാം.
  വിവരങ്ങള്‍ക്ക്:   അതത് കൃഷിഭവനുമായോ  കൊല്ലം കൃഷി അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഇ മെയില്‍  aeeagriklm@yahoo.co.in ഫോണ്‍: 9446300146, 8606069173.  
 

 

date