Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ. സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികകളിലോ ഉള്ളവർ ബന്ധപ്പെട്ട വകുപ്പ് മേലധികാരി മുഖേന നിരാക്ഷേപപത്രം സഹിതം ഒക്ടോബർ 16 നകം സെക്രട്ടറികേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, ‘ജനഹിതം’ ടി.സി. 27/6 (2)വികാസ് ഭവൻ പി.ഒ.തിരുവനന്തപുരം -695033 വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 3789/2026

date