Post Category
ജി.ഐ.എസ്: മതിയായ വരിസംഖ്യ ഈടാക്കിയെന്ന് ഉറപ്പാക്കണം
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ, സഹകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി നടപ്പാക്കിയിട്ടുള്ള ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.ഐ.എസ്) യുടെ വരിസംഖ്യ വര്ധിപ്പിക്കാനുള്ളവരുടെ 2026 സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നു തന്നെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മതിയായ വരിസംഖ്യ കിഴിവ് നടത്തിയിട്ടുണ്ട് എന്ന് എല്ലാ ഓഫീസ് മേലധികാരികളും ഉറപ്പുവരുത്തണം. മറ്റ് മാസങ്ങളില്‍ നടത്തുന്ന വരിസംഖ്യ വര്‍ധനക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുന്നതല്ല. സംശയനിവാരണത്തിന് ഇടുക്കി ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍: 04862 226240, 949604867, 9496004868
date
- Log in to post comments