Skip to main content

*അങ്കണവാടികളിലേക്ക് പാല്‍ വിതരണം; ടെണ്ടര്‍ ക്ഷണിച്ചു*

 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 26 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, പ്രാദേശിക പാല്‍ വിതരണ സംവിധാനങ്ങള്‍, മില്‍മ, കുടുംബശ്രീ സംരംഭകര്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് ഒരുമണിക്കകം ശിശുവികസന പദ്ധതി ഓഫീസര്‍, കൊടകര ശിശുവികസന പദ്ധതി ഓഫീസ് കാര്യാലയം, കൊടകര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, പുതുക്കാട് പി.ഒ, 680301 എന്ന വിലാസത്തില്‍ ലഭിക്കണം.

date