Skip to main content

ഫോണ്‍ നമ്പറും ആധാര്‍ നമ്പറും റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കണം

ജില്ലയിലെ എല്ലാ മഞ്ഞ, പിങ്ക്, നീല, വെള്ള റേഷന്‍ കാര്‍ഡുടമകളും ഉപയോഗത്തിലുള്ള തങ്ങളുടെ ഫോണ്‍ നമ്പറും, കാര്‍ഡില്‍ ഉള്‍പ്പെട്ട എല്ലാ അംഗങ്ങളും അവരുടെ ആധാര്‍ നമ്പറും, റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കേണ്ടതാണ്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സ്മാര്‍ട്ട് പി ഡി എസിലേക്ക് മാറുന്നതിന്റെ ഭാഗമായി മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡില്‍ ഇതു വരെ ആധാര്‍ സീഡിങ്ങ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ചെയ്യണം. ഉപയോഗത്തിലുള്ള ഫോണ്‍ നമ്പറും റേഷന്‍ കാര്‍ഡില്‍  അടിയന്തിരമായി ചേര്‍ക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 232321

date