Skip to main content

ഏലക്കായില്‍ കൃത്രിമ നിറം; സ്ഥാപനങ്ങളില്‍ പരിശോധന

ഏലക്കായിലെ കൃത്രിമനിറം സംബന്ധിച്ച പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് എറണാകുളം റീജിയന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. രണ്‍ധീപിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടന്നു. ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലും ഏലക്ക ഉണങ്ങുന്ന ഡ്രയറുകളിലും തോട്ടങ്ങളിലും പരിശോധന നടത്തി സര്‍വെയ്‌ലന്‍സ് സാംപിളുകള്‍ പരിശോധനക്ക് ശേഖരിച്ചു.

പരിശോധനയില്‍ ഇടുക്കി സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ സൈജു കെ രാമനാഥ്, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ആതിരദേവി, ശ്രീദേവി, ജോയ്‌സ് എന്നിവരും പങ്കെടുത്തു.

date