Skip to main content

ഐടിഐ സ്‌പോട്ട് അഡ്മിഷന്‍

തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തിലെ കോലോത്തുംകടവില്‍ പ്രവര്‍ത്തിക്കുന്ന ചേര്‍പ്പ് ഐടിഐ യിലെ സര്‍വ്വേയര്‍ രണ്ടു വര്‍ഷ എന്‍സിവിടി മെട്രിക് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍, വനിത വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 22 ന് വൈകീട്ട് നാലുമണി വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2966601 9633447243, 7012733265.

 

date