Skip to main content

 അംഗത്വം പുതുക്കാന്‍ അവസരം

  ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ ക്ഷേമനിധി അംഗങ്ങളില്‍ അംശാദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ ക്ഷേമനിധി അംഗങ്ങള്‍ക്ക്,  ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ   ഹാജരായി അംഗത്വം പുനഃസ്ഥാപിക്കാം. അംഗത്വ പാസ്ബുക്ക്, ഒരു മാസം കുറഞ്ഞത് 25000 രൂപയുടെ ടിക്കറ്റ്  വില്പന വിവരങ്ങള്‍ രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം ഹാജരാകണം.   ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്നവരാണെന്നുള്ള സാക്ഷ്യപത്രം സമര്‍പ്പിക്കണം. മുന്‍ വര്‍ഷങ്ങളില്‍  കുടിശ്ശിക  നിവാരണം നടത്തിയ, ക്ഷേമനിധിയില്‍ സജീവഅംഗങ്ങള്‍ അല്ലാത്തവര്‍ക്കും  കുടിശ്ശിക  നിവാരണം നടത്താം.  ഭാഗ്യക്കുറി വില്പ്പന ഇല്ലാത്തത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി അംഗത്വം റദ്ദ് ചെയ്ത ക്ഷേമനിധി അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കി നല്കില്ലെന്ന് ഭാഗ്യക്കുറി ക്ഷേമനിധി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2744447.
 

 

date