Skip to main content

തൊഴിലധിഷ്ഠിത ടൂറിസം കോഴ്സുകൾ

സംസ്ഥാന ടൂറിസം വകുപ്പ് മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ പി ജി ഡിപ്ലോമ ഇൻ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഭിമുഖം സെപ്റ്റംബർ 22 ന് നടത്തും. അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും. താത്പര്യമുള്ളവർ സെപ്റ്റംബർ 22 രാവിലെ 10.30ന് തിരുവനന്തപുരം കിറ്റ്‌സ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. വിവരങ്ങൾക്ക്: www.kittsedu.org, 0471-2329468 / 8129166616.

പി.എൻ.എക്‌സ്. 3842/2026

date