Skip to main content

*എം.എ.സി.ടി കോടതികളില്‍ ഗവ. പ്ലീഡര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു*

 

 

ജില്ലയിലെ തൃശ്ശൂര്‍, ഇരിങ്ങാലക്കുട മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലുകളില്‍ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനുവേണ്ടി കേസുകള്‍ നടത്തുന്നതിന് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ പാനലിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 1978-ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്‌സ് ചട്ടങ്ങള്‍ പ്രകാരം ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്യുകയും കുറഞ്ഞത് ഏഴ് വര്‍ഷത്തെ സജീവ പ്രാക്ടീസുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാര്‍ അസോസിയേഷനില്‍ നിന്നുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, കൂടാതെ കൈകാര്യം ചെയ്ത പ്രമുഖമായ മൂന്ന് എം.വി.ഒ.പി കേസുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് നാലിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0487 2239530.

 

date