Skip to main content

*ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ താല്‍ക്കാലിക നിയമനം: സെപ്റ്റംബര്‍ 22-ന് അഭിമുഖം*

 

 

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള മൂന്ന് ക്യാമ്പ് ഫോളോവര്‍ (കുക്ക്-1, സ്വീപ്പര്‍-2) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 22-ന് രാവിലെ 11 -ന് തൃശ്ശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്താണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകണം. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിദിനം 750 രൂപ നിരക്കിലായിരിക്കും വേതനം (പ്രതിമാസം പരമാവധി 20,250 രൂപ). യാതൊരു കാരണവശാലും ഈ തസ്തികയില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടായിരിക്കില്ലെന്ന് ബറ്റാലിയന്‍ കമാണ്ടന്റ് അറിയിച്ചു. ഫോണ്‍: 0487 2328720.

date