Skip to main content

സൂക്ഷ്മ ജലസേചന പദ്ധതികള്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിങ്ക്‌ലര്‍ തുടങ്ങിയ സൂക്ഷ്മ ജലസേചന രീതികള്‍ സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായുള്ള 'പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ്' പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ നാളികേര വികസന പദ്ധതിയും സംയോജിപ്പിച്ചാണ് ധനസഹായം നല്‍കുന്നത്.   പദ്ധതി പ്രകാരം ഡ്രിപ്പ്, സ്പ്രിങ്ക്‌ലര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന കര്‍ഷകര്‍ക്ക് 45% മുതല്‍ 55% വരെ സബ്‌സിഡി ലഭിക്കും. തെങ്ങ് കൃഷിയില്‍ ഇത് നടപ്പിലാക്കുന്നവര്‍ക്ക് 30% അധിക സബ്‌സിഡിയും, ജലസേചനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള ഓട്ടോമേഷന്‍ സംവിധാനത്തിന് ഹെക്ടറിന് പരമാവധി 40,000 രൂപ വരെയും സബ്‌സിഡി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബാങ്ക് പാസ്ബുക്ക്, ഭൂനികുതി രസീത്, ഏഴുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയില്‍ സബ്‌സിഡി കൈപ്പറ്റിയിട്ടില്ലെന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകള്‍ സഹിതം അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ മലപ്പുറം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാഫേം എല്ലാ കൃഷിഭവനുകളിലും ലഭ്യമാണ്. ഫോണ്‍- 938347164490741557357736010356.

date