'സഹചാരി' പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്തുണ നൽകുന്ന എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി യൂണിറ്റുകൾക്കും ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകൾ, എൻ.ജി.ഒകൾ, സാമൂഹ്യപ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കും സാമൂഹ്യനീതി വകുപ്പിന്റെ 'സഹചാരി' പദ്ധതി വഴി അംഗീകാരം നൽകുന്നു. ഇതിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാർക്ക് പഠനം, സാമൂഹിക പങ്കാളിത്തം, സ്വയംപര്യാപ്തത എന്നിവ ഉറപ്പാക്കുന്നതിനായി കഴിഞ്ഞ വർഷം നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിക്കുക. അർഹരായവർ തങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട്, ഫോട്ടോകൾ എന്നിവ സഹിതം സ്ഥാപനമേധാവിയുടെ ശുപാർശയോടെ ഒക്ടോബർ ഒമ്പതിനകം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും www.sjd.kerala.gov.in ല്‍ നിന്നും ലഭിക്കും. ഫോൺ: 0483 2735324.
- Log in to post comments