അറിയിപ്പുകൾ
സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതി :ഉന്നതതല യോഗം ഇന്ന്
*മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ആദ്യ വർഷമായ 2027-28-ലെ പദ്ധതി നിർദ്ദേശങ്ങൾ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായി എറണാകുളം ജില്ലാ ഉന്നത തല യോഗം ഇന്ന് ( സെപ്റ്റംബർ 24) രാവിലെ പത്തിന് കാക്കനാട് ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ. എം. ചന്ദ്രശേഖർ,മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഒറ്റത്തവണ രജിസ്ട്രേഷൻ
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും കോതമംഗലം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായുള്ള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ സെപ്റ്റംബർ 26 ന് രാവിലെ 10.30 മുതൽ 03.30 വരെ കോതമംഗലം ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസിലിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ് (എം എസ് ഓഫീസ്), കമ്മ്യൂണിക്കേഷൻ സ്കിൽ ട്രെയിനിംഗ് എന്നിവ സൗജന്യമായി നൽകുന്നു. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ജോബ് ഡ്രൈവിലും സൗജന്യമായി പങ്കെടുക്കാം. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. ഫോൺ : 04842422452, 9539326635,8848536856.
- Log in to post comments