Skip to main content

ജില്ലാ സ്പീഷീസ് പ്രഖ്യാപനം: നിര്‍ദേശങ്ങള്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടപ്പിലാക്കുന്ന 'ജില്ലയുടെ തനത് സ്പീഷീസ് പ്രഖ്യാപനം' പദ്ധതിയിലേക്ക് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജില്ലയുടെ തനതായ കാലാവസ്ഥ, ജലസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട വൃക്ഷം, ജലസസ്യങ്ങള്‍, മൃഗം, പറവ, ഔഷധസസ്യങ്ങള്‍, ചെറുജീവികള്‍, ഷഡ്പദങ്ങള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍,  ഉഭയജീവികള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് നിര്‍ദേശങ്ങള്‍ നല്‍കാവുന്നത്.
നിര്‍ദേശിക്കുന്ന ജീവിവര്‍ഗത്തിന്റെ മലയാളം പേര്, ശാസ്ത്രീയ നാമം, ആവാസവ്യവസ്ഥ, പ്രത്യേകതകള്‍, ജില്ലയുടെ ഔദ്യോഗിക ജീവിവര്‍ഗ്ഗമായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അവയും ഉള്‍പ്പെടുത്താം. താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25-നകം plddcksbb@gmail.com, dptpkd@gmail.com എന്നീ ഇ-മെയിലുകളില്‍ വിവരങ്ങള്‍ നല്‍കണം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ https://keralabiodiversity.org/ ല്‍ ലഭ്യമാണ്. ഫോണ്‍: 9539517632.

date