എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 2025 ജനുവരി ഒന്നിനും 2026 ഓഗസ്റ്റ് 31നും ഇടയില്‍ ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന് റദ്ദായവര്‍ക്ക് ഒക്ടോബര്‍ 31 വരെ പുതുക്കാന്‍ അവസരം. ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 2024 ഒക്ടോബര്‍ മുതല്‍ 2026 ജൂണ്‍ വരെയെന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് അവസരം. www.eemployment.kerala.gov.in വഴിയോ എക്സ്ചേഞ്ചില്‍ നേരിട്ടെത്തിയോ പുതുക്കാം. സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് 90 ദിവസത്തിനുള്ളില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍, ആരോഗ്യകാരണങ്ങളാലോ ഉപരിപഠനാര്ഥമോ ജോലി രാജിവെച്ചവര്‍, നിയമനം ലഭിച്ചിട്ടും പ്രവേശിക്കാതെ 'നോണ്‍ ജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്' യഥാസമയം നല്കാന് സാധിക്കാത്തവര്‍ എന്നിവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ചിറ്റൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments