Post Category
സിവില്‍ സ്റ്റേഷന് ജീവനക്കാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്കി
സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം തേടിയെത്തുന്ന കേള്‍വി പരിമിതിയുള്ള ഭിന്നശേഷിക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടി എ.ഡി.എം. പി.ഒ. സാദിഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി എബിലിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇന്നും നാളെയുമായി (ബുധന്‍, വ്യാഴം) ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നത്. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളെ പ്രതിനിധീകരിച്ച് ഒരു ജീവനക്കാരന് വീതമാണ് അടിസ്ഥാന ആംഗ്യഭാഷാ പരിജ്ഞാനം നല്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
date
- Log in to post comments