Skip to main content

വിമുക്ത നാവിക സേനാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമായി സമ്പര്‍ക്ക പരിപാടി

ഇന്ത്യന്‍ നാവികസേനയില്‍ നിന്നും വിരമിച്ച മലപ്പുറം ജില്ലയിലെ വിമുക്ത സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സെപ്റ്റംബര്‍ 30-ന് രാവിലെ 10.30 മുതല്‍ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു. കരിപ്പൂര്‍ ഐ.എന്‍.എസ്. സാമോറിനില്‍ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്. നാവികസേനാ റെക്കോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം പരിപാടിയില്‍ പങ്കെടുക്കണം. ഫോണ്‍-0483-2734932.

date