Skip to main content

യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള യുവശാസ്ത്രജ്ഞ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു. ഇന്ത്യൻ പൗരത്വമുള്ളവരും കേരളത്തിൽ ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്നവരുമായ യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി അപേക്ഷിക്കാം. ഡിസംബർ 31ന് അപേക്ഷകന്റെ പ്രായം 37 വയസ് കവിയരുത്. നാമനിർദേശം നിർദിഷ്ട ഫോർമാറ്റിൽ എല്ലാ അനുബന്ധ രേഖകളും സഹിതം KSCSTE വെബ്സൈറ്റ് www.kscste.kerala.gov.in വഴി ഒക്ടോബർ 16നോ അതിന് മുമ്പോ ഓൺലൈനായി സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2548200.

പി.എൻ.എക്‌സ്. 3961/2026

date