Post Category
*ഡി.എൽ.എഡ്. കോഴ്സ്: സ്പോട്ട് അഡ്മിഷൻ 28-ന്
തൃശ്ശൂർ ജില്ലയിലെ ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ (മെരിറ്റ് ക്വാട്ട) ടി.ടി.ഐകളിലെ ഡി.എൽ.എഡ്. (2026-28) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സെപ്റ്റംബർ 28-ന് രാവിലെ 11-ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
പ്ലസ് ടുവിന് കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയ 17 നും 33 നും ഇടയിൽ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. അഭിമുഖത്തിന് എത്തുന്നവർ യോഗ്യത, പ്രായം, സംവരണം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
date
- Log in to post comments