Post Category
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ
കേരള വനിത കമ്മീഷനിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ (55,200-1,15,300) ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന വനിതാ-ശിശു വികസന വകുപ്പിലുള്ള ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർമാർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർമാർ എന്നീ ഉദ്യോഗസ്ഥരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ഡൊമസ്റ്റിക് വയലൻസ്, അബ്യൂസ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ ഡോക്ടറേറ്റുള്ളവർക്ക് മുൻഗണന.
നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 വിലാസത്തിൽ ഒക്ടോബർ ഒൻപതിനകം ലഭിക്കണം.
പി.എൻ.എക്‌സ്. 3986/2026
date
- Log in to post comments