Post Category
താത്ക്കാലിക നിയമനം
വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബി.എ.എം.എസ്, എം.ഡി കൗമാരഭൃത്യം യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ദിവസ വേതനം 1,610 രൂപ. പ്രായപരിധി 2026 ജനുവരി ഒന്നിന് 22 നും 46 നും മധ്യേ. തത്പരരായ ഉദ്യോഗാർഥികൾ ഒക്ടോബർ മൂന്നിനകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.
പി.എൻ.എക്സ്. 3987/2026
date
- Log in to post comments