Post Category
മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്ക്കാലിക നിയമനം
വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബി.എ.എം.എസും എം.ഡി/എം.എസ് പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ദിവസ വേതനം 1,610 രൂപ. പ്രായപരിധി 2026 ജനുവരി 1 ന് 22 നും 46 നും മധ്യേ. തത്പരരായ ഉദ്യോഗാർഥികൾ ഒക്ടോബർ മൂന്നിനകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.
പി.എൻ.എക്സ്. 3988/2026
date
- Log in to post comments