'ജൽക്കാപ്പി' സോണാർ ഇന്റഗ്രേഷന്‍ ഉദ്ഘാടനവും എൻ.പി.സി.ഐ.എൽ കരാർ കൈമാറ്റവും 28ന്
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കെൽട്രോണിന്റെ സുപ്രധാന പദ്ധതികൾക്ക് സെപ്റ്റംബർ 28-ന് കുറ്റിപ്പുറത്ത് തുടക്കമാകും. ഇന്ത്യയുടെ ആദ്യ തദ്ദേശീയ സ്വയം നിയന്ത്രിത അണ്ടർവാട്ടർ വെസ്സലായ 'ജൽക്കാപ്പി'യുടെ(JALKAPI) സോണാർ സിസ്റ്റം ഇന്റഗ്രേഷൻ ഉദ്ഘാടനവും, കൂടംകുളം അണുശക്തി നിലയത്തിലേക്കുള്ള പവർ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ എൻ.പി.സി.ഐ.എൽ കരാർ ഏറ്റുവാങ്ങലും വ്യവസായ-വിവരസാങ്കേതിക-എ.ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കും. കുറ്റിപ്പുറം കെൽട്രോൺ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, വി.എസ്. ജോയ് എം.എൽ.എ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇന്ത്യൻ നേവി ഡെപ്യൂട്ടി ഡയറക്ടർ ഡോ. അമിത് റേ, എൻ.പി.സി.ഐ.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുഭാശിഷ് റോയ്, ബി.പി.റ്റി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments