Skip to main content

തൊഴിൽ മേള ഇന്ന്  

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ന് (സെപ്റ്റംബർ 30) അഭിമുഖം നടത്തും. ഓൺലൈൻ പ്രൊമോട്ടേഴ്സ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെക്നിക്കൽ സ്റ്റാഫ്, ഫീൽഡ് ഓഫീസർ, യൂണിറ്റ് സെയിൽസ് മാനേജർ, ചാനൽ പാർട്ണർ എന്നീ തസ്തികകളിലേക്കാണ് നിയമനം. പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10 മണിക്കാണ് അഭിമുഖം ആരംഭിക്കുന്നത്.  
എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് പങ്കെടുക്കാവുന്നതാണ്. പുതിയതായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ തിരിച്ചറിയൽ രേഖയുടെ പകർപ്പും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 300 രൂപയും സഹിതം എത്തിച്ചേരണം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീതും ബയോഡാറ്റയുടെ പകർപ്പും ഹാജരാക്കിയാൽ മതിയെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2505435.

 

 

date