Post Category
വന്യജീവി വാരാഘോഷം: സംരക്ഷിത മേഖലകളിൽ പ്രവേശന ഫീസ് ഒഴിവാക്കി
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ സംരക്ഷിത മേഖലകളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി. ദേശീയോദ്യാനങ്ങൾ, കടുവാ സങ്കേതങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിലാണ് ഇളവ് ലഭിക്കുക.
വന്യജീവി വാരാഘോഷം 2026-ലെ മത്സരങ്ങളിൽ വിജയികളായവർക്കും അവരുടെ കുടുംബാംഗങ്ങളിൽ പരമാവധി അഞ്ച് പേർക്കും ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംരക്ഷിത മേഖലകൾ സന്ദർശിക്കുന്നതിന് പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്.
പി.എൻ.എക്‌സ്. 4044/2026
date
- Log in to post comments