Post Category
ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന് ഒഴിവ്
ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന് തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തും. എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഇലക്ട്രീഷ്യന് ട്രേഡിലെ രണ്ടു വര്‍ഷത്തെ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡിന്റെ വയര്‍മാന്‍ കോംപറ്റന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 40 വയസ്. യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഒക്ടോബര്‍ ഏഴിന് രാവിലെ 10:30ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.ഫോണ്‍: 0491 2533327, 2534524.
date
- Log in to post comments