കരുവന്നൂർ പുഴയിൽ ജലലഭ്യത കുറഞ്ഞു: ഗുരുവായൂർ, ചാവക്കാട് നഗരസഭകളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും*
രുവായൂർ, ചാവക്കാട് നഗരസഭകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന നന്തി പമ്പ് ഹൗസിനോട് ചേർന്നുള്ള കരുവന്നൂർ പുഴയിൽ ജലലഭ്യത കുറഞ്ഞതിനാൽ കുടിവെള്ള വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ജല അതോറിറ്റി ഗുരുവായൂർ പി.എച്ച്. സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അതിനാൽ പദ്ധതി പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കേണ്ടതാണ്.
കരുവന്നൂർ പുഴയിലെ ഇറിഗേഷൻ സ്ലൂയിസ് ഷട്ടറുകൾ അടച്ചിട്ടും ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ നിലവിൽ സാധിക്കുന്നില്ല. കൂടാതെ പമ്പ് ഹൗസിന് ചുറ്റും വലിയ തോതിൽ മണ്ണ് അടിഞ്ഞുകൂടിയ നിലയിലാണ്. ഇറിഗേഷൻ വകുപ്പ് ഇടപെട്ട് മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടിയാൽ മാത്രമേ ജലസ്രോതസ്സിൽ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കൂ. ജലക്ഷാമം മൂലം നിലവിൽ ഇടവിട്ട് മാത്രമേ പമ്പിങ് നടത്താൻ കഴിയുന്നുള്ളൂ എന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി.
- Log in to post comments