Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക അടയ്ക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി*

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവസാന മൂന്ന് വർഷകാലയളവ് വരെയുള്ള തൊഴിലാളി വിഹിതം കുടിശ്ശിക അടയ്ക്കുന്നതിനും, ഉടമാ വിഹിതം കുടിശ്ശിക വരുത്തിയവർക്ക് പരമാവധി നാല് തവണകളായി അടച്ചു തീർക്കുന്നതിനുമുള്ള സമയപരിധി  ഒക്ടോബർ 31 വരെ നീട്ടിയതായി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2446545

 

date