Skip to main content

ജനറല്‍ ആശുപത്രിയില്‍ നിയമനം

 

 

തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ കെഎഎസ്പി പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഡയാലിസിസ് ട്രെയിന്‍ഡ് സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. രണ്ടു തസ്തികകള്‍ക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 41 വയസ്സ്. ഡയാലിസിസ് ട്രെയിന്‍ഡ് സ്റ്റാഫ് നഴ്‌സിനുള്ള വിദ്യാഭ്യാസ യോഗ്യത ജിഎന്‍എം/ ബി.എസ്.സി നഴ്‌സിംഗ്. ഡയാലിസിസ് യൂണിറ്റിലെ പ്രവര്‍ത്തി പരിചയം. അഭിമുഖം ഒക്ടോബര്‍ 6 ന് രാവിലെ 11 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയ്ക്കുള്ള യോഗ്യത പ്ലസ് ടു സയന്‍സ്/ തത്തുല്യം. ഡിപ്ലോമ/ ഡിഗ്രി ഇന്‍ പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം. അഭിമുഖം ഒക്ടോബര്‍ 7 ന് രാവിലെ 11 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ജനറല്‍ ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2427778.

date