Skip to main content

കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ  *ഗാന്ധിസ്മൃതി* നടന്നു 

 

 

മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ

ഗാന്ധി സ്മൃതി പരിപാടി സംഘടിപ്പിച്ചു.

അക്കാദമി 

സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും കവിതാലാപനവും അനുസ്മരണയോഗവും നടന്നു.

അക്കാദമി സെക്രട്ടറി എം.പി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ. പി.വി.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

ബാബു മണ്ടൂർ കവിതകളാലപിച്ചു.

തൃശൂർ കോർപ്പറേഷൻ ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ അഡ്വ.ജോയ് ബാസ്റ്റിൻ, സംസ്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സത്താർ ആദൂർ,

സിസ്റ്റർ ജെസ്മി, വി.പി.ജോൺസ്, എ.എൻ.നാരായണൻ, പി.എൽ.ജോമി,

ബേബി മൂക്കൻ, ഡേവീസ് കണ്ണമ്പുഴ,

എം.സി.തൈക്കാട്, വി.മാധവിക്കുട്ടി,

ജ്യോതിരാജ് തെക്കൂട്ട്,

പി.എസ്.മീനാകുമാരി, സുകുമാരൻ ചിത്രസൗധം, ജോയ് ജോസ്, പി.വിനോദ് ,

മോഹൻദാസ് പാറപ്പുറത്ത്, എ.കെ.ജിജേഷ്, എൻ.എസ്‌.സന്തോഷ്, ഐ.ഗോപിനാഥ്,

പ്രവീൺ വൈശാഖൻ,

പോളച്ചൻ, ശരത് ചേലൂർ, ബ്രഹ്മദത്തൻ എന്നിവർ സംസാരിച്ചു.

എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന്

അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ

കെ.എസ്.സുനിൽകുമാർ നന്ദി പറഞ്ഞു

date