Skip to main content

അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു 

 

ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വയോജന ദിനം ആഘോഷിച്ചു. ആലപ്പുഴ സെന്റ് ആന്റണീസ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ. മഹേന്ദ്രനും
മുതിർന്ന വയോധിക സരസമ്മയും ചേർന്നു
വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എം ആർ രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സബ്ബ്കളക്ടർ ഡോ. ശിവശക്തിവേൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിൽ ആദ്യമായി കേരളമാണ് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചത് എന്നത് അഭിമാനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 
വയോജനങ്ങൾ മക്കൾക്ക് സ്വത്ത് എഴുതിക്കൊടുക്കുമ്പോൾ മരണംവരെ മാതാപിതാക്കളെ മക്കൾ സംരക്ഷിച്ചു കൊള്ളണം എന്ന ഒരു വാചകം കൂടി ചേർക്കാൻ ശ്രദ്ധിക്കേണ്ടതെന്ന് സബ്ബ്കളക്ടർ ചൂണ്ടിക്കാട്ടി.

പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബുജാക്ഷി ടീച്ചർ, ജില്ലാ വയോജന കൗൺസിൽ അംഗങ്ങളായ ശ്രീലത ബി, മോനി ജി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി, സീനിയർ സൂപ്രണ്ട് സ്മിത എം വി എന്നിവർ സംസാരിച്ചു.

date