Skip to main content

നാഷണൽ ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം*

 

 

നാഷണൽ ആയുഷ് മിഷൻ തൃശ്ശൂർ ജില്ലയിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ ചെറുതുരുത്തി എൻ.എ.ഐ.ആർ.പിയിൽ നിന്നുള്ള ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്. പ്രതിമാസ വേതനം 14,700 രൂപ.

 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 12-ന് വൈകിട്ട് അഞ്ചിനകം തൃശ്ശൂർ പട്ടുരായ്ക്കലിലുള്ള രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കണം.

 

ഒക്ടോബർ 15-ന് രാവിലെ 10.30-ന് ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ അഭിമുഖം നടത്തും. അന്ന് രാവിലെ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ ഹാജരാകണം. 20-ൽ കൂടുതൽ അപേക്ഷകരുള്ള പക്ഷം എഴുത്തുപരീക്ഷയും ഉണ്ടാകും. ഇമെയിൽ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. ഫോൺ- 0487-2939190.

date