Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് തീയതി നീട്ടി*
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും തൊഴിലാളി പെൻഷനും കുടുംബ-സാന്ത്വന പെൻഷനും വാങ്ങുന്നവർക്കുള്ള 2026-ലെ വാർഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ സർക്കാർ നീട്ടിനൽകിയതായി തൃശ്ശൂർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.
ഇതുവരെയും മസ്റ്ററിങ് പൂർത്തിയാക്കാത്ത പെൻഷൻ ഗുണഭോക്താക്കൾ നീട്ടിനൽകിയ സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ മസ്റ്ററിങ് സംവിധാനങ്ങൾ വഴിയോ മസ്റ്ററിങ് നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോളിലുള്ള വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2364900.
date
- Log in to post comments