Post Category
ഡാക് അദാലത്ത്
തിരുവനന്തപുരം ആർ.എം.എസ്. ഡിവിഷൻ പരിധിയിലെ തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും പരിഗണിക്കുന്നതിന് 'ഡാക് അദാലത്' ഒക്ടോബർ ഒമ്പത് രാവിലെ 11 ന് ഗൂഗിൾ മീറ്റിലൂടെ നടത്തും. അദാലത്തിൽ പരിഗണിക്കാനുള്ള പരാതികളും നിർദേശങ്ങളും പരാതിക്കാരന്റെ ഇ-മെയിൽ ഐ ഡി, വാട്സ്ആപ് നമ്പർ സഹിതം ssrmtv.keralapost@gmail.com/ rmsdotv.kl@indiapost.gov.in ലോ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ആർ.എം.എസ്. ടിവി ഡിവിഷൻ, തിരുവനന്തപുരം - 695023 വിലാസത്തിലോ അയയ്ക്കണം. അവസാന തീയതി ഒക്ടോബർ എട്ട്. ഗൂഗിൾ മീറ്റ് പങ്കെടുക്കാനുള്ള ലിങ്ക് മൊബൈൽ നമ്പർ വഴിയോ ഇമെയിൽ ഐ ഡി വഴിയോ പരാതിക്കാരന് കൈമാറും.
പി.എൻ.എക്‌സ്. 4142/2026
date
- Log in to post comments