Post Category
ജോഷ്' പദ്ധതി: ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ എട്ടിന്
ക്ഷയരോഗ മുക്ത ഭാരത പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന 'ജോഷ്' ടീമിന്റെ ആദ്യഘട്ട ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ എട്ടിന് നടക്കും. മഞ്ചേരി കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മലബാര്‍ ഹെറിറ്റേജില്‍ രാവിലെ 10 ന് ഉദ്ഘാടന പരിപാടി ആരംഭിക്കും. ന്യൂഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ദേശീയതല ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് ജില്ലയിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, കായിക-യുവജന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. യുവജന പങ്കാളിത്തവും എന്‍.സി.സി., മൈ ഭാരത് സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും പ്രയോജനപ്പെടുത്തി വാര്‍ഡ്, ബ്ലോക്ക് തലങ്ങളില്‍ ക്ഷയരോഗ ബോധവത്ക്കരണവും രോഗനിര്‍ണ്ണയ സഹായവും എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
date
- Log in to post comments