Skip to main content

ഗാന്ധിജയന്തി വാരാചരണ സമാപനവും പുസ്തക പ്രകാശനവും ഇന്ന് (ഒക്ടോബർ 8)

 ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് സുഹൃദ് സംഗമവും 'സർവ്വോദയം കാലവും കാഴ്ചപ്പാടും' എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇന്ന് (ഒക്ടോബർ 8)  രാവിലെ പത്തിന് കളക്ടറേറ്റിനു സമീപമുള്ള അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ  നടക്കും. മുൻ നിയമസഭാ സ്പീക്കറും കസ്തൂർബാ ഗാന്ധി ട്രസ്റ്റ് ദേശീയ ട്രസ്റ്റിയുമായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രൻ പുസ്തക പ്രകാശനം നിർവ്വഹിക്കും.   ഐ & പി.ആർ.ഡി. മേഖലാ ഡയറക്ടർ സി. അജോയ് അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസും സർവ്വോദയ - ഗാന്ധിമാർഗ്ഗ സംഘടനകളും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

date