Post Category
ലാപ്ടോപ് വിതരണ പദ്ധതി
കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ നിന്നും ലാപ് ടോപ് വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മീഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളജുകളിൽ 2026-27 ഒന്നാം വർഷം പ്രവേശനം ലഭിച്ച, തെരഞ്ഞെടുത്ത കോഴ്സുകളിലെ വിദ്യാർഥികൾക്കാണ് ലാപ്ടോപ്പിന് അർഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2448451.
പി.എൻ.എക്സ്. 4219/2026
date
- Log in to post comments