സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടി: ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ് പദ്ധതിക്ക് തുടക്കം-
കലാലയങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യ വികസനവും വിദ്യാര്‍ഥികള്‍് നേടണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഐഎച്ച്ആര്‍ഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'ഇന്‍ഡസ്ട്രി ഓണ്‍ കാമ്പസ്' പദ്ധതി മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളജുകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തുന്ന വിദ്യാര്‍ഥികളെ തൊഴിലിനായി വീണ്ടും പരിശീലിപ്പിക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കോളജുകളില്‍ നിന്നുതന്നെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പരിശീലനം പൂര്‍ത്തിയാക്കി മികച്ച വിദ്യാര്‍ഥികളെ സംഭാവന ചെയ്യുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തോടൊപ്പം വരുമാനം നേടാനുള്ള അവസരങ്ങള്‍ ഒരുക്കുക, കോളേജ് കാമ്പസുകളെ ഉല്‍പ്പാദന-സേവന കേന്ദ്രങ്ങളാക്കി മാറ്റുക, വ്യവസായ-ക്യാമ്പസ് മേഖലകള്‍ തമ്മിലുള്ള അന്തരം കുറയ്ക്കുക, നൈപുണ്യ വികസനം സാധ്യമാക്കുക, സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിക്കുന്നത്.
ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയുടെ മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് വിദ്യാര്‍ഥികള്‍ ആരംഭിച്ച 'പിക്സല്‍ പ്രസ് ലാബ്സ് ' എന്ന സംരംഭത്തിലൂടെ മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നു. ഈ സംരംഭത്തിന് നേതൃത്വം നല്കിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് സെമിനാര്‍ ഹാള്‍ നടന്ന യോഗത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍ഷാദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗവണ്മെന്റ് മോഡല്‍ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇ.എസ്. ജയചന്ദ്രന്, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി സതീഷ്, വൈസ് പ്രസിഡന്റ് അലീന വര്‍ഗീസ്, കൊച്ചി ഇന്‍ഫോപാര്‍ക്ക് വ്യവസായി ജെയ്സണ്‍ ഒലിക്കല്‍, മുട്ടം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബെന്നി പ്ലാക്കുട്ടം, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ. ഷൈമോള്‍, മുട്ടം ടിഎച്ച്എച്ച്എസ് പ്രിന്‍സിപ്പല്‍
ഹണി ജോസ്, മുട്ടം കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് പ്രിന്‍സിപ്പല്‍ സുജി പി. തേലക്കാട്ട്,
ഐ.ഒ.സി കോഓര്‍ഡിനേറ്റര്‍ ഫൈസല്‍ പി. ഖാന്, കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments